Connect with us

police enquiry

ഹോട്ടല്‍ ഉടമകള്‍ക്കു മര്‍ദ്ദനം; അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളാണ് പരാതി നല്‍കിയത്

Published

|

Last Updated

കൊച്ചി | ഹോട്ടല്‍ ഉടമകളെ പോലീസ് മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ സിഐയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകളെ മര്‍ദിച്ചെന്നായിരുന്നു പരാതി. കോഴിക്കോട് സ്വദേശികളായ സഹോദരങ്ങളാണ് പരാതി നല്‍കിയത്.

ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയാണ് അന്വേഷണം നടത്തുക. മറ്റൊരു ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മര്‍ദിച്ചെന്നാണു പരാതി. തന്നെയും സഹോദരനെയും നിലത്തിട്ട് ചവിട്ടിയെന്നും ജസീല്‍ കൂട്ടിച്ചേര്‍ക്കുന്നു.