Kerala
സന്നിധാനത്ത് ഹോട്ടല്‍ തൊഴിലാളി 4.5 ലിറ്റര്‍ വിദേശമദ്യവുമായി പിടിയില്‍
എന്‍ എസ് എസ് ബില്‍ഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിന്റെ പരിസരത്ത് നിന്നും 4.5 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു
പത്തനംതിട്ട| സന്നിധാനത്ത് എന്‍ എസ് എസ് ബില്‍ഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിന്റെ പരിസരത്ത് നിന്നും 4.5 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ തൊഴിലാളിയെ അറസ്റ്റ് ചെയ്തു.
കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി കിഴക്കേതൊടി പ്ലാവില്‍തൊടി വീട്ടില്‍ ബിജു(51)വിനെയാണ് അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ് ഐ സനല്‍, സി പി ഓമാരായ ശരത്, പ്രവീണ്‍, ബിജു, ശ്രീമോന്‍ എന്നിവരടങ്ങിയ സംഘമാണ് നടപടികള്‍ കൈകൊണ്ടത്.
---- facebook comment plugin here -----