Kerala
പുനലൂരില്‍ ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും മരിച്ചു
അംബികയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി തിരികെ വീട്ടിലെത്തിയപ്പോഴാണ് ശശിധരന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.
പുനലൂര്‍ | പുനലൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. കുന്നിക്കോട് ആവണീശ്വരം കല്ലൂര്‍ക്കോണം എസ് എസ് സദനത്തില്‍ ശശിധരന്‍, ഭാര്യ അംബിക എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അര്‍ബുദബാധിതയായ അംബിക മരണത്തിന് കീഴടങ്ങിയത്.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അംബികയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി തിരികെ വീട്ടിലെത്തിയപ്പോഴാണ് ശശിധരന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ മരിച്ചശേഷം ആഹാരം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ ശശിധരന് കഴിഞ്ഞിരുന്നില്ലെന്നും അംബികയുടെ മരണം ശശിധരനെ മാനസികമായി തളര്‍ത്തിയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍.