Idukki
വീടിന് തീപിടിച്ചു; മുറ്റത്തുണ്ടായിരുന്നു വാഹനങ്ങള്‍ കത്തിനശിച്ചു
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇടുക്കി | വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ ചിന്നക്കാനം പുതുവലില്‍ വീടിന് തീപിടിച്ചു. പുതുവലില്‍ ചിത്രാ ഭവനില്‍ ചിന്ന ദുരൈ-ചിത്രാ ദമ്പതികളുടെ വീടിനാണ് തീപിടിച്ചത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കാര്‍, രണ്ടു സ്‌കൂട്ടര്‍ എന്നിവ കത്തിനശിച്ചു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 11.30 ഓടു കൂടിയാണ് സംഭവം. വീട്ടുകാര്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു. പീരുമേട് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചുവെങ്കിലും എത്താന്‍ താമസിച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.
ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.