Kerala
ഇടിമിന്നലേറ്റ് വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, ഒഴിവായത് വലിയ അപകടം.

കാസര്‍കോട് | കോടോം ബേളൂരില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു.തട്ടുമ്മലിനടുത്ത് പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപം താമസിക്കുന്ന വി.വി. ശോഭനയുടെ വീട്ടിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിൽ മുറിയിലെ കിടക്ക പൂര്‍ണമായും കത്തിക്കരിഞ്ഞു.ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒഴിവായത് വൻദുരന്തമാണ്.
---- facebook comment plugin here -----