Poem
വീടിന്റെ പേര്
രണ്ടു പുകയും കുപ്പിയിലാക്കിയ കുട്ടി വീടിനു പേരിട്ടു, കിനാവും കണ്ണീരും.
കവി
ഒരിക്കൽ
ഒരു കവിത എഴുതി.
ഒരു വീട്ടിലെ പുക ഉയരുന്ന രണ്ടിടങ്ങളെക്കുറിച്ച് …
ഒന്ന് മറപ്പുര.
അകത്തേക്കാഞ്ഞു
വലിക്കുന്ന പുകച്ചുരുൾ.
അച്ഛന്റെ സ്വപ്നങ്ങൾ
വിടർന്നുകൊണ്ടേയിരുന്നു.
ഒന്ന് അടുക്കള.
പുറത്തേക്കാഞ്ഞൂതുന്ന
കരിങ്കുഴൽ.
അമ്മയുടെ സ്വപ്നങ്ങൾ
കൊഴിഞ്ഞുകൊണ്ടേയിരുന്നു.
രണ്ടു പുകയും
കുപ്പിയിലാക്കിയ കുട്ടി
വീടിനു പേരിട്ടു.
കിനാവും കണ്ണീരും.
---- facebook comment plugin here -----