mullaperiyar dam
പെരിയാറിന്റെ തീരത്തെ വീടുകളില്‍ വെള്ളം കയറുന്നു; തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് റോഷി അഗസ്റ്റിന്‍
പ്രതിഷേധം തമിഴ്‌നാടിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇടുക്കി | മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ വെള്ളം ഒഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ സുരക്ഷക്ക് വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നത് അനുവദിക്കാനാവില്ല. പ്രതിഷേധം തമിഴ്‌നാടിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പെരിയാറിന്റെ തീരത്ത് വിവിധ ഇടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവിലും കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്‍, നല്ലതമ്പി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി. വള്ളക്കടവ്, ചപ്പാത്ത് പാലങ്ങളിലും വെള്ളം കയറി. തുടര്‍ച്ചയായി തമിഴ്‌നാട് കേരളത്തിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നതിനാല്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ നേരത്തെ തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നു. ഇവിടേക്ക് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു.