Connect with us

Kerala

വീട്ടമ്മ അലമാര ദേഹത്ത് വീണ് മരിച്ച നിലയില്‍

കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്ന നിലയിലായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  വയോധികയെ അലമാര ദേഹത്ത് പതിച്ചതിനെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി (83) ആണ് മരിച്ചത്. ഇവര്‍, വീട്ടില്‍ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പോലീസിെന്റ പ്രാഥമിക നിഗമനം. കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്ന നിലയിലായിരുന്നു.ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍, അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.വീടിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Latest