Kerala
ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍
സിന്ധുവിന്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു
ആലപ്പുഴ | ഹരിപ്പാട് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 11ന് ജീവനൊടുക്കിയ തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സിന്ധുവിന്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.