Kerala
കോട്ടയത്ത് പഞ്ചായത്ത് ഓഫീസിന് നേരെ വീട്ടമ്മയുടെ ആക്രമണം
വീട്ടമ്മയുമായി യാതൊരു പ്രശ്നവുമില്ലെന്ന് പഞ്ചായത്ത് അധികൃതര്‍

കോട്ടയം | കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസില്‍ വീട്ടമ്മയുടെ അതിക്രമം. മുട്ടേല്‍ സ്വദേശിനി ശ്യാമളയാണ് ആക്രമണം നടത്തിയത്. രാവിലെ 9.30 ഓടെയാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ശ്യാമളയുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഓഫീസില്‍ ഇടക്ക് എത്തുന്ന ഇവര്‍ പഞ്ചാത്ത് അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതായും പരാതിയുണ്ട്. നിരന്തരം പഞ്ചായത്ത് ഓഫീസില്‍ ശ്യാമള പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ വൈകിട്ട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
---- facebook comment plugin here -----