Connect with us

Kerala

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മക്ക് വാക്‌സിനെടുത്തിട്ടും ജീവഹാനി

സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

Published

|

Last Updated

കോഴിക്കോട്  | പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാക്സിനെടുത്തിട്ടും വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം പേ വിഷ ബാധക്കെതിരെ വാക്‌സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

 

---- facebook comment plugin here -----

Latest