Connect with us

Kerala

തകഴിയില്‍ മുയലിന്റെ കടിയേറ്റ് വാക്‌സീനെടുത്ത വീട്ടമ്മ മരിച്ചു

സംഭവത്തില്‍ മകള്‍ സോണി അമ്പലപ്പുഴ പോലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

Published

|

Last Updated

ആലപ്പുഴ|ആലപ്പുഴ തകഴിയില്‍ വളര്‍ത്തു മുയലിന്റെ കടിയേറ്റ് വാക്‌സീനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) ആണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ശാന്തമ്മ പ്രതിരോധ വാക്‌സീന്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളര്‍ന്ന് കിടപ്പിലാവുകയായിരുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലെ ആന്റി റാബീസ് വാക്‌സീനെടുത്തതിനെത്തുടര്‍ന്നാണ് ഇവരുടെ ശരീരം തളര്‍ന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.  ഒക്ടോബര്‍ 21 നാണ് ശാന്തമ്മയ്ക്ക് മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയല്‍ കടിച്ചത്. ഇതിനെത്തുടര്‍ന്ന് അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. വാക്‌സീന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെയാണ് ശാന്തമ്മ കുഴഞ്ഞുവീണത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ആശുപത്രി വിട്ട് വീട്ടില്‍ കഴിയവെയാണ് ശാന്തമ്മ മരിച്ചത്. സംഭവത്തില്‍ മകള്‍ സോണി അമ്പലപ്പുഴ പോലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി.

 

 

Latest