Connect with us

Kerala

കാളയുടെ കുത്തേറ്റ വീട്ടമ്മ മരിച്ചു

വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | കാള കുത്തിവീഴ്ത്തി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോട്ടവാരം രേവതിയില്‍ ബിന്ദു(57)വാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച ആറ്റിങ്ങലില്‍ നിന്ന്് വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലക്ക് ഗുരുതര പരുക്കേറ്റിരുന്നു. കശാപ്പിനായി കൊണ്ടുവന്ന കാളയാണ് കുത്തിവീഴ്ത്തിയത്. പ്രദേശത്ത് ഏറെനേരം പരിഭ്രാന്തി പരത്തിയ കാളയെ രണ്ട് മണിക്കൂറിന് ശേഷം പരിശ്രമാണ് കീഴടക്കാനായത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Latest