Kerala
മരം മുറിക്കുന്നതിനിടെ വൈദ്യുതി തൂണ്‍ ദേഹത്ത് പതിച്ച് വീട്ടമ്മ മരിച്ചു
മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയും വൈദ്യുതി തൂണ്‍ കടപുഴകി ഷീലയുടെമേല്‍ വീഴുകയായിരുന്നു
കണ്ണൂര്‍ | കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മ മരിച്ചു. കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസില്‍ കെ ഷീല (54)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ഓടെ മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ മരംമുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല. വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയും വൈദ്യുതി തൂണ്‍ കടപുഴകി ഷീലയുടെമേല്‍ വീഴുകയായിരുന്നു
പരുക്കേറ്റ ഷീലയെ കൂടെ ജോലിചെയ്തവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. . മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും