Kerala
കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് പരുക്ക്
മറ്റൂര്‍ വിമാനത്താവള റോഡില്‍ ചെത്തിക്കോട് വച്ചാണ് അപകടമുണ്ടായത്.
![](https://assets.sirajlive.com/2025/02/accident-death-897x538.jpg)
കൊച്ചി| കൊച്ചിയില്‍ ബൈക്ക് ടോറസില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മലയാറ്റൂര്‍ സ്വദേശിനി ലീലയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കരന് പരുക്ക്. മറ്റൂര്‍ വിമാനത്താവള റോഡില്‍ ചെത്തിക്കോട് വച്ചാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തുവെച്ച് തന്നെ ലീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുക്കും. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
---- facebook comment plugin here -----