Kerala
ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; വീട്ടമ്മ മരിച്ചു
ടിപ്പര്‍ ലോറി കല്‍പകഞ്ചേരി താഴെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
കല്‍പകഞ്ചേരി | കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കല്‍പകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസയാണ് (62) മരിച്ചത്. കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി ജി എല്‍ പി സ്‌കൂളില്‍ പാചക തൊഴിലാളിയാണ്. അപകടത്തില്‍ മകന്‍ മുഹമ്മദ് നിഷാദിന് നിസ്സാര പരുക്കേറ്റു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പുത്തനത്താണി ഭാഗത്തുനിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി കല്‍പകഞ്ചേരി താഴെ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ നഫീസ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കല്‍പകഞ്ചേരി പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു