Kerala
വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു
എരുമേലി സ്വദേശി സീതമ്മ (50) ആണ് മരിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീയിട്ടതാണെന്നാണ് സംശയം.

കോട്ടയം | വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം എരുമേലി കനകപ്പാലത്താണ് സംഭവം. എരുമേലി സ്വദേശി സീതമ്മ (50) ആണ് മരിച്ചത്.
ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഗുരുതര പരുക്കേറ്റു. കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന്‍ വീടിന് തീയിട്ടതാണെന്നാണ് സംശയം.
സത്യപാലനെയും മക്കളെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----