Kerala
ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
പാലക്കാട് മങ്കര മഞ്ഞക്കരയില്‍ ശുഭാ ഭായ് ആണ് മരിച്ചത്.

പാലക്കാട്| പാലക്കാട് മങ്കര മഞ്ഞക്കരയില്‍ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കെയാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്ത് വീണ് കിടന്ന ശുഭാ ഭായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. വയറിങിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----