Kerala
കോഴിക്കോട് വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
മങ്ങാട് കൂട്ടാക്കില്‍ ദേവി ആണ് മരിച്ചത്.

കോഴിക്കോട്|കോഴിക്കോട് വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: ബാലന്‍ കൊല്ലരുതൊടികയില്‍. മക്കള്‍: വിനോദ്, ബിന്ദു, ബിനീഷ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
---- facebook comment plugin here -----