Kerala
കോട്ടയത്ത് വീട്ടമ്മ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
സംശയം തോന്നി ആംബുലന്‍സ് ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്

കോട്ടയം | ചങ്ങനാശ്ശേരി മോസ്‌കോയില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനീഷിനെ (42)പോലീസ് കസ്റ്റഡിയിലെടുത്തു.ഠ
ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ആംബുലന്‍സ് ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. മല്ലികയുടെ ശരീരമാസകലം രക്തമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയായിരുന്നു.
---- facebook comment plugin here -----