Kerala
തലശ്ശേരിയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഭര്‍ത്താവ് ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തലശ്ശേരി | തലശ്ശേരി കുട്ടിമാക്കൂലില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഷീനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭര്‍ത്താവ് ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വീട്ടിലെ തറയില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷീനയും ഭര്‍ത്താവ് ഉമേഷും തമ്മില്‍ പതിവായി വാക്കുതര്‍ക്കമുണ്ടാകാറുണ്ടെന്നാണ് അയല്‍വാസികള്‍ വ്യക്തമാക്കുന്നത്.സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
---- facebook comment plugin here -----