Kerala
പാലക്കാട് പന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്കേറ്റു
ജോലിക്ക് പോകവെ അപ്രതീക്ഷിതമായി എത്തിയ പന്നി ആക്രമിക്കുകയായിരുന്നു
![](https://assets.sirajlive.com/2022/05/wildboar.jpg)
പാലക്കാട് | ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരുക്കേറ്റു. വടക്കഞ്ചേരി കണക്കന്‍തുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പന്നിയുടെ കുത്തേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവം
ദേശീയപാത നിര്‍മാണ കരാര്‍ കമ്പനിയില്‍ ജോലിക്ക് പോകവെ അപ്രതീക്ഷിതമായി എത്തിയ പന്നി ആക്രമിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ ഇവര്‍ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
---- facebook comment plugin here -----