Kollam
വീട്ടമ്മ മജ്ജ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു
തുച്ഛമായ വരുമാനത്തിൽ 3 മക്കളുടെ വിദ്യാഭ്യാസം പോലും മുന്നോട്ടു കൊണ്ടുപോകാൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല.
കൊല്ലം | അർബുദ രോഗം ബാധിച്ചു ബുദ്ധിമുട്ടിലായ വീട്ടമ്മ മജ്ജ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയ്ക്കായി കരുണയുള്ളവരുടെ സഹായം തേടുന്നു. പേരൂർ തൃക്കോവിൽവട്ടം തട്ടാർക്കോണം കുതിരമുക്കിൽ എസ്.ആഷിദ (42) ആണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്.
3 വർഷത്തോളമായി അർബുദ രോഗത്തിന് ചികിത്സ തേടുന്ന ഇവർക്ക് നിത്യേനെയുള്ള ചികിത്സാ ചെലവ് തന്നെ താങ്ങാവുന്നതിലും അപ്പുറമാണ്. 2 വർഷത്തോളം അർബുദത്തിനുള്ള ചികിത്സ നടത്തി വരവെയാണ് മജ്ജ അടിയന്തരമായി മാറ്റി വയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചത്. തിരുവനന്തുപുരത്തെ ആർസിസിയിലാണ് ആഷിദ ചികിത്സ നടത്തുന്നത്.
3 വർഷം മുൻപാണ് നടുവേദയ്ക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നത്. എന്നാൽ വൃക്ക സംബന്ധമായ പ്രശ്നമാകാം എന്ന വിലയിരുത്തിലിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചു.ആർസിസിയിലേക്ക് മാറ്റുന്നതും അർബുദ രോഗമാണെന്ന് തിരിച്ചറിയുന്നതും അവിടെ നിന്നായിരുന്നു.പിന്നീട് രോഗത്തോട് മല്ലിട്ടു ജീവിക്കുകയായിരുന്നു ആഷിദയും കുടുംബവും.
ആഷിദയുടെ ഭർത്താവ് സിദ്ദീഖിന് കൂലിവേലയാണ്. തുച്ഛമായ വരുമാനത്തിൽ 3 മക്കളുടെ വിദ്യാഭ്യാസം പോലും മുന്നോട്ടു കൊണ്ടുപോകാൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല. അതിനിടയിലാണ് മജ്ജ മാറ്റി വയക്കാൻ 7 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടി വരുന്നത്.
സുമനസ്സുകൾ കനിഞ്ഞു സഹായിച്ചാൽ ആഷിദയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ മജ്ജ മാറ്റി വയ്ക്കാനും അർബുദത്തിനുള്ള ചികിത്സ നടത്താനും സാധിക്കും. കരിക്കോട് എസ്ബിഐ ബ്രാഞ്ചിൽ ഇവർക്കായി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67340079930. ഐഎഫ്എസ്‌സി കോഡ്: SBIN0070870. ഫോൺ നമ്പർ: 8891098248. ഗൂഗിൾ പേ നമ്പർ: 9746944075.