International
ഏദൻ കലിൽ ഹൂത്തി ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പൽ കത്തിനശിച്ചു
മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയായിരുന്നു ആക്രമണം
ലണ്ടൻ |ഏദൻ ഉൾക്കടലിൽ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ബ്രിട്ടീഷ് എണ്ണക്കപ്പൽ കത്തിനശിച്ചു. മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയായിരുന്നു ആക്രമണം. ആക്രമണം കപ്പൽ അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വെച്ചായിരുന്നു ആക്രമണമെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചു. സൈനിക കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടീഷ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്.
---- facebook comment plugin here -----