Connect with us

Ongoing News

സഊദിയില്‍ വീണ്ടും ഹൂത്തി ആക്രമണം; മിസൈല്‍ തകര്‍ത്തെന്ന് സഖ്യസേന

ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.

Published

|

Last Updated

ജിദ്ദ | സഊദിയില്‍ വിവിധയിടങ്ങളില്‍ വീണ്ടും ഹൂത്തി ആക്രമണം. ജിസാനില്‍ അരാംകോ ജീവനക്കാരുടെ താമസയിടത്തും, ജാനുബ് നഗരത്തില്‍ വൈദ്യുതി കേന്ദ്രത്തിലും, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷനിലും അല്‍ ഷഖീക്കിലെ ശുദ്ധജലോല്‍പ്പാദന കേന്ദ്രത്തിലുമാണ് ആക്രമണമുണ്ടായത്.

ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. കാറുകളും വീടുകളും ആക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

ജിസാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു ഹൂതികള്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായും സൗദി സഖ്യസേന അറിയിച്ചു.

---- facebook comment plugin here -----

Latest