Uae
യു എ ഇക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; മൂന്നു ഡ്രോണുകള്‍ സായുധസേന തകര്‍ത്തു
അബൂദബി | യു എ ഇക്കു നേരെ ഹൂതികളുടെ ആക്രമണം വീണ്ടും. ബുധനാഴ്ച പുലര്‍ച്ചെ യു എ ഇക്ക് നേരെ ഹൂതികള്‍ അയച്ച മൂന്നു ഡ്രോണുകള്‍ സായുധസേന തകര്‍ത്തു. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടം ജനവാസ കേന്ദ്രത്തിനു പുറത്താണ് വീണതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിനെതിരായ എല്ലാവിധ ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹൂതി ആക്രമണങ്ങളെ ചെറുക്കുന്നതിനായി യുദ്ധക്കപ്പലും പോര്‍വിമാനങ്ങളും യു എ ഇയില്‍ വിന്യസിക്കുമെന്ന് യു എസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്നു തവണയാണ് ഹൂതികള്‍ യു എ ഇക്ക് നേരെ ആക്രമണം നടത്തിയത്.
ആദ്യ ആക്രമണത്തില്‍ മൂന്നു പ്രവാസികള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നടന്ന മിസൈലാക്രമണം മാര്‍ഗമധ്യേ തകര്‍ത്ത യു എ ഇ ഹൂതികളുടെ മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.