Connect with us

Saudi Arabia

ഹൂത്തി ഡ്രോണ്‍ തകര്‍ന്ന് വീണു; സഊദിയിലെ വൈദ്യുതി വിതരണ സ്റ്റേഷനില്‍ തീപ്പിടുത്തം

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും,തീ നിയന്ത്രണമാക്കിയതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

Published

|

Last Updated

ജിസാന്‍ | സഊദി അറേബ്യക്ക് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ജിസാനിലെ സാംതയിലെ വൈദ്യുതി വിതരണ സ്റ്റേഷനില്‍ തീപ്പിടുത്തമുണ്ടായി.അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും,തീ നിയന്ത്രണമാക്കിയതായും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനയായി നടത്തുന്ന ശ്രമങ്ങളെ ഹൂത്തികള്‍ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സഖ്യ സേന വക്താവ് പറഞ്ഞു.

 

Latest