houti attack
ഹൂതി ഡ്രോൺ ആക്രമണം; അരാംകോയുടെ പെട്രോളിയം വിതരണ കേന്ദ്രത്തിൽ തീപ്പിടിത്തം
വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണം.
![](https://assets.sirajlive.com/2022/03/houti-attack-on-saudi-aramco-895x538.jpg)
ജിദ്ദ | ജിദ്ദയിലെ അരാംകോയുടെ പെട്രോളിയം വിതരണ സ്റ്റേഷന് നേരെ യെമനിലെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സംഭരണ ടാങ്കുകൾക്ക് തീപ്പിടിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച വൈകീട്ടാണ് ആക്രമണം.
തീയണക്കുന്നതിനായി അമ്പതിലധികം സഊദി സിവിൽ ഡിഫൻസ് യൂണിറ്റുകളാണ് രംഗത്തുള്ളത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സഊദി അറേബ്യ സ്വയം സംയമനം പാലിക്കുകയാണെന്നും ആഗോള ഊർജ സ്രോതസ്സുകൾ സംരക്ഷിക്കാനും വിതരണ ശൃംഖല ഉറപ്പാക്കാനുമാണ് തങ്ങളുടെ ലക്ഷ്യമെന്നും സഖ്യസേന വക്താവ് പറഞ്ഞു.
അട്ടിമറി ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിക്കുന്നതായി സഊദി ഊർജ മന്ത്രാലയം പറഞ്ഞു. ഇത്തരം ആക്രമണങ്ങളുടെ ഫലമായുണ്ടാകുന്ന ആഗോള എണ്ണ വിതരണ തടസ്സങ്ങളുടെ ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫോർമുല വൺ സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ജിദ്ദ ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ആക്രമണം.