Saudi Arabia
സഊദിയില്‍ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം
ആക്രമണം സഊദി സഖ്യ സേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
റിയാദ് | സഊദി അറേബ്യക്കെതിരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണം സഊദി സഖ്യ സേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ നിന്നും ഹൂത്തി മലീഷികള്‍ വെള്ളിയാഴ്ച സഊദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട സ്‌ഫോടകവസ്തുക്കള്‍ നിറച്ച പത്ത് ഡ്രോണുകളാണ് സഖ്യ സേന തകര്‍ത്തതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു .
രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തുന്നതെന്നും ആക്രമണത്തെ ശക്തമായി തിരിച്ചടിക്കുമെന്നും വക്താവ് പറഞ്ഞു . ഒരാഴ്ചക്കിടെ ഹൂതികള്‍ സഊദി അറേബ്യക്കെതിരെ നടത്തുന്ന മൂന്നാമത്തെ ആക്രമണ ശ്രമമാണിത്. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
---- facebook comment plugin here -----