Connect with us

houthi attack

സൗഊദി ജിസാനിലെ വിമാനത്താവളത്തിനു നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണം: സഖ്യ സേന തകര്‍ത്തു

സാധാരണക്കാരെയും, വിമാന യാത്രക്കാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം ശ്രമം നടന്നത്

Published

|

Last Updated

ജിസാന്‍ | സഊദിയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ കിംഗ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി സഊദി വാര്‍ത്താ ഏജസി റിപോര്‍ട്ട് ചെയ്തു.

സാധാരണക്കാരെയും, വിമാന യാത്രക്കാരെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം ശ്രമം നടന്നത്. യമന്‍ തലസ്ഥാനമായ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണ്‍ വിമാനം പറന്നുയര്‍ന്നതെന്നും സഖ്യസേന വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ രണ്ട് ഹൂത്തി ഡ്രോണുകളും, ഖമീസ് മുഷൈത്തിന് നേരെ വിക്ഷേപിച്ച ഡ്രോണും സഊദി വ്യോമ സേന തകര്‍ത്തിരുന്നു.

---- facebook comment plugin here -----

Latest