Kerala
പ്രധാനമന്ത്രിയെ കാണാന്‍ തട്ടിപ്പ് വീരന് അവസരം ലഭിച്ചത് എങ്ങനെ; കെ സുരേന്ദ്രനോട് സന്ദീപ് വാര്യര്‍
സീനിയര്‍ നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത അവസരമെന്നും വിമര്‍ശം
![](https://assets.sirajlive.com/2024/11/surendran-and-sandeep-897x538.jpg)
പാലക്കാട് | പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് എങ്ങനെയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്സ് വക്താവ് സന്ദീപ് വാര്യര്‍. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്ത് അംഗീകരിക്കുന്നത് ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ ചുമതലയാണ്.
എത്രയോ കാലം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ സീനിയര്‍ നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത അവസരം തട്ടിപ്പ് വീരനായ അനന്തു കൃഷ്ണന് എങ്ങനെ ലഭിച്ചുവെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാവപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ അനന്തു കൃഷ്ണനും സംഘവും പറഞ്ഞ് പറ്റിച്ചത് നരേന്ദ്രമോദി സര്‍ക്കാറിന്റെ പദ്ധതി എന്ന പേരിലാണെന്ന് സന്ദീപ് വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. മിക്കവാറും എല്ലാ പാരിപാടികളിലും ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും സന്ദീപ് ആരോപിച്ചിരുന്നു.