Connect with us

Education

എങ്ങനെ എയർ ഹോസ്റ്റസ് ആകാം; ഇതാണ്‌ വഴി

പ്രവേശനം ലഭിച്ചതിനുശേഷം കോഴ്‌സും ട്രെയിനിങ്ങും പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക്‌ മെഡിക്കൽ ടെസ്റ്റ്‌ ഉണ്ടാകും.

Published

|

Last Updated

ലോകം കറങ്ങി ഒരു ജോലി പലരുടെയും സ്വപ്‌നമാണ്‌. എയർ ഹോസ്റ്റസ് എന്ന തട്ടുപൊളിപ്പൻ ജോലിയിലേക്ക്‌ പലരെയും ആകർഷിക്കുന്നതും ഇതുകൊണ്ടാകാം. എന്നാൽ എങ്ങനെയാണ്‌ ഒരു എയർ ഹോസ്റ്റസ് ആകുക? അതിന്‌ ആദ്യം ഒരു ക്യാബിൻ ക്രൂ ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്. 12-ാം ക്ലാസാണ്‌ ഇതിൻ്റെ അടിസ്ഥാന യോഗ്യത. കൂടാതെ സാധാരണയായി 18 നും 26 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം.

വിമാന ക്യാബിൻ ക്രൂ കോഴ്‌സുമായി ബന്ധപ്പെട്ട്‌ നിരവധി പരിശീലന പരിപാടികൾ ഇൻസ്റ്റിറ്റൂട്ടുകളിൽ ലഭ്യമാണ്.എയർലൈനുകൾ നേരിട്ട്‌ നടത്തുന്ന കോഴ്‌സുകൾക്ക്‌ പ്രവേശന പരീക്ഷയുണ്ട്‌. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിംഗ് കോമൺ എൻട്രൻസ് ടെസ്റ്റ് (AME CET) ഇത്തരത്തിൽ ഒന്നാണ്‌. ഇത്‌ എയർ ക്രാഫ്‌റ്റുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്കുള്ള കോമൺ എൻട്രൻസ്‌ പരീക്ഷയാണ്‌. ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (IGRUA) പ്രവേശന പരീക്ഷ, എയർ ഹോസ്റ്റസ് അക്കാദമി (AHA) പ്രവേശന പരീക്ഷ, ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയർ ഹോസ്റ്റസ് പരിശീലന പ്രവേശന പരീക്ഷ, ജെറ്റ് എയർവേസ് ട്രെയിനിംഗ് അക്കാദമി പ്രവേശന പരീക്ഷ എന്നിവയിൽ എയർ ഹോസ്‌റ്റസ്‌ ആകാനുള്ള എൻട്രൻസ്‌ പരീക്ഷകളാണ്‌. നല്ല ആശയവിനിമയ കഴിവുകളും ഇംഗ്ലീഷിലെ പ്രാവീണ്യവുമാണ്‌ ഈ കോഴ്‌സിന്‌ മുഖ്യമായും വേണ്ടത്‌.

ശാരീരിക ക്ഷമത മറ്റൊരു പ്രധാന ഘടകമാണ്‌. സൗന്ദര്യവും പരിഗണിക്കുന്നു.ഒരു എയർ ഹോസ്റ്റസ് ആകാൻ അപേക്ഷകർക്ക് കുറഞ്ഞത് 5 അടി 2 ഇഞ്ച് ഉയരം ഉണ്ടായിരിക്കണം.ചില എയർലൈനുകളെ അനുസരിച്ച് ഇത്‌ വ്യത്യാസപ്പെടാം. നല്ല കാഴ്ചശക്തിയും നിർബന്ധം. പ്രവേശനം ലഭിച്ചതിനുശേഷം കോഴ്‌സും ട്രെയിനിങ്ങും പൂർത്തിയാക്കിയാൽ വിദ്യാർഥികൾക്ക്‌ മെഡിക്കൽ ടെസ്റ്റ്‌ ഉണ്ടാകും. ഇതും പൂർത്തിയാക്കിയാലേ എയർ ഹോസ്റ്റസ്‌ ആകാനാകൂ.

---- facebook comment plugin here -----

Latest