Business
വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, ടെലിഗ്രാം സംഭാഷണങ്ങള്‍ എങ്ങനെ നിശബ്ദമാക്കാം
പ്രധാനപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അടിക്കടി വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രയാസമനുഭവപ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സുപരിചിതമാണ് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, ടെലിഗ്രാം എന്നിവയെല്ലാം. ഇത്തരം സന്ദേശമയക്കല്‍ പ്ലാറ്റ്‌ഫോമിലൂടെ ദിവസേന മെസേജുകള്‍ പരസ്പരം ആളുകള്‍ കൈമാറുകയും ചെയ്യുന്നു. എന്നാല്‍ നിരന്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ മിക്ക ആളുകള്‍ക്കും ഇത് ഒരു ശല്യമായി തോന്നുകയും ചെയ്യും. പ്രധാനപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അടിക്കടി വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രയാസമനുഭവപ്പെടുന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് നിരന്തരം വരുന്ന സന്ദേശങ്ങള്‍ ചിലപ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമാകാം. യാതൊരു പ്രയോജനവുമില്ലാത്ത മെസേജുകള്‍ കാരണം ഗ്രൂപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്. എന്നാല്‍ അത് എല്ലായ്‌പ്പോഴും അത്ര ലളിതമല്ല. വ്യക്തിപരമോ തൊഴില്‍പരമോ ആയ കാരണങ്ങളാല്‍ വിട്ടുപോകാന്‍ കഴിയാത്ത ചില ഗ്രൂപ്പുകളാകാമത്. അത്തരം സാഹചര്യങ്ങളില്‍, ഒരു സംഭാഷണം നിശബ്ദമാക്കുന്നതാണ് ഉചിതം.
വാട്ട്സ്ആപ്പില്‍ സംഭാഷണം എങ്ങനെ നിശബ്ദമാക്കാം
1. നിങ്ങളുടെ ചാറ്റിലേക്ക് പോകുക.
2. നിങ്ങള്‍ നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണത്തില്‍ ദീര്‍ഘനേരം അമര്‍ത്തുക. അത് ഒരൊറ്റ അക്കൗണ്ടായാലും ഗ്രൂപ്പായാലും
3. മുകളിലെ ബാറില്‍, മ്യൂട്ട് ഐക്കണ്‍ അമര്‍ത്തുക
4. ഡയലോഗ് ബോക്‌സില്‍, നിങ്ങള്‍ സംഭാഷണം നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന ദൈര്‍ഘ്യം തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് സംഭാഷണം ശാശ്വതമായി നിശബ്ദമാക്കാന്‍ തിരഞ്ഞെടുക്കാം.
തുടര്‍ന്ന് സംഭാഷണം നിശബ്ദമാകും.
ഫേസ്ബുക്ക് മെസഞ്ചറില്‍ സംഭാഷണം എങ്ങനെ നിശബ്ദമാക്കാം
1. നിങ്ങളുടെ ചാറ്റിലേക്ക് പോകുക.
2. നിങ്ങള്‍ നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണത്തില്‍ ദീര്‍ഘനേരം അമര്‍ത്തുക.
3. പോപ്പ് അപ്പ് ചെയ്യുന്ന ഓപ്ഷനുകളില്‍, ‘അറിയിപ്പുകള്‍ നിശബ്ദമാക്കുക’ തിരഞ്ഞെടുക്കുക.
4. ഡയലോഗ് ബോക്‌സില്‍, സംഭാഷണം നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന ദൈര്‍ഘ്യം തിരഞ്ഞെടുത്ത് ശരി അമര്‍ത്തുക.
5. സംഭാഷണം നിശബ്ദമായി ദൃശ്യമാകും.
ടെലിഗ്രാമില്‍ സംഭാഷണം എങ്ങനെ നിശബ്ദമാക്കാം
1. നിങ്ങളുടെ ചാറ്റിലേക്ക് പോകുക
2. നിങ്ങള്‍ നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണത്തില്‍ ദീര്‍ഘനേരം അമര്‍ത്തുക
3. മുകളിലെ ബാറിലെ മ്യൂട്ട് ഐക്കണ്‍ അമര്‍ത്തുക.
4. ഡയലോഗ് ബോക്‌സില്‍, നിങ്ങള്‍ സംഭാഷണം നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന ദൈര്‍ഘ്യം തിരഞ്ഞെടുക്കുക. ഇത് ശാശ്വതമായി നിശബ്ദമാക്കണമെങ്കില്‍, ‘ഡിസേബിള്‍’ അമര്‍ത്തുക.
തുടര്‍ന്ന് സംഭാഷണം നിശബ്ദമായി ദൃശ്യമാകും.