Techno
തെറ്റായ യുപിഐയിലേക്ക് പണം അയച്ചാല്‍ എങ്ങനെ വീണ്ടെടുക്കും; വഴികളിതാ..
പണം വീണ്ടെടുക്കുന്നതിനായി ആദ്യം ഉപയോഗിച്ച പേയ്‌മെൻ്റ് സംവിധാനത്തിൽ പരാതി നൽകുക. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങി എല്ലാത്തിലും ഇതിന് സൗകര്യമുണ്ട്. ഇവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വെബ്‌സൈറ്റ് സന്ദർശിക്കുക.
ഇന്ന് എല്ലായിടത്തും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഐഡി വഴിയാണ്. കടകളിലും ഹോട്ടലുകളിലും തുടങ്ങി ഒട്ടുമിക്ക മേഖലകളിലും യുപിഐ ട്രാന്‍സാഷനിലേക്ക് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ് തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയച്ചുപോകുക എന്നത്. ഇങ്ങനെ പലപ്പോഴും പണം നഷ്ടപ്പെട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ ഈ പണം വീണ്ടെടുക്കാന്‍ വഴിയുണ്ട്.
പണം വീണ്ടെടുക്കുന്നതിനായി ആദ്യം ഉപയോഗിച്ച പേയ്‌മെൻ്റ് സംവിധാനത്തിൽ പരാതി നൽകുക. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങി എല്ലാത്തിലും ഇതിന് സൗകര്യമുണ്ട്. ഇവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വെബ്‌സൈറ്റ് സന്ദർശിക്കുക. ‘Dispute Redressal Mechanism’ (തർക്ക പരിഹാര സംവിധാനം) ഓപ്ഷന് കീഴിലുള്ള ഓൺലൈൻ ഫോം പൂരിപ്പിക്കുക. അക്കൗണ്ടിൽനിന്ന് പണം പോയതിന്‍റെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് ഉൾപ്പെടെ ആവശ്യമായ വിശദാംശങ്ങൾ ഇവിടെ നൽകണം.
പരാതിയുടെ കാരണമായി ‘Incorrectly transferred to another account’ (മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്തു) എന്ന ഓപ്‌ഷനാണ് തിരഞ്ഞെടുക്കേണ്ടത്. എന്നിട്ടും പരാതി പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കിൽ ആർബിഐയുടെ ഡിജിറ്റൽ ഇടപാടുകൾക്കായുള്ള (ഓംബുഡ്സ്മാൻ) സമീപിക്കാം.
തെറ്റായ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം വീണ്ടെടുക്കാൻ ഈ തുക അബദ്ധത്തിൽ അയച്ചതാണെന്ന് തെളിയിക്കേണ്ടത് അയച്ചയാളുടെ ബാധ്യതയാണ്. ഇങ്ങനെ തെളിയിച്ചാൽ, ഈ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ട്