Health
ബാക്കിയാകുന്ന ചോറ് എങ്ങനെ സൂക്ഷിക്കാം?
ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ വളരെ വേഗം ഈർപ്പവും ബാക്‌ടീരിയയും കടന്ന് നാശമാകുന്ന ഭക്ഷണമാണ് ചോറ്.
മിക്ക മലയാളികൾക്കും അരി ഒഴിച്ചുകൂടാനാകാത്ത ഭക്ഷണമാണ്. ഒരുനേരമെങ്കിലും ചോറ് കഴിക്കാത്തവർ കുറവായിരിക്കും. എന്നാൽ കൃത്യമായ അളവിൽ ഇതുണ്ടാക്കുക പലപ്പോഴും വെല്ലുവിളിയുമാണ്. മൂന്ന് ദോശ, രണ്ട് ചപ്പാത്തി എന്ന് പറയുന്ന ഒരാൾക്ക് ഇത്ര ചോറ് എന്ന് പറയാൻ ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ ചോറ് കഴിച്ചുകഴിഞ്ഞാൽ ബാക്കിയാകുന്നതും സാദാരണയാണ്.എന്നാൽ ബാക്കിയാകുന്ന ചോറ് എങ്ങനെ സൂക്ഷിക്കും?
ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ വളരെ വേഗം ഈർപ്പവും ബാക്‌ടീരിയയും കടന്ന് നാശമാകുന്ന ഭക്ഷണമാണ് ചോറ്. അപ്പോൾ ശരിയായ സംഭരണം നിർബന്ധമാണ്. പാചകം ചെയ്‌ത ചോറ് കുറച്ചധികം നീണ്ടുനിൽക്കാൻ നല്ല രീതിയിൽ സൂക്ഷിച്ചാൽ മതി. അതിനുള്ള ചില വിദ്യകൾ പരിചയപ്പെടാം.
- വേഗം തണുപ്പിക്കുക – ബാക്കിയാകുന്ന ചോറിൻ്റെ ചൂട് വേഗത്തിൽ കളയേണ്ടതുണ്ട്. തണുത്ത കാലാവസ്ഥയിൽ സൂക്ഷിക്കാൻ വേണ്ടിയാണിത്. ഇതിന് ഒരു പരന്ന പ്ലേറ്റിലോ ട്രേയിലേക്കോ മാറ്റാം. ശേഷം ഒരു ഫാൻ ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു വിൻഡോയ്ക്ക് സമീപം വച്ചോ ചൂട് കളയണം. ഇത്തരത്തിൽ ചൂട് നഷ്‌ടപ്പെട്ട ചോറ് 2 മണിക്കൂറിൽ കൂടുതൽ ഇരിക്കാൻ അനുവദിക്കരുത്. കാരണം അതിൻ്റെ സ്വാഭാവിക ഘടന നഷ്ടപ്പെടും.
- എയർടൈറ്റ് കണ്ടെയ്നറുകൾ ഉപയോഗിക്കുക – തണുത്തതിന് ശേഷം ചോറിൽ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക. ഇത് ഈർപ്പം നിലനിർത്തുകയും ഫ്രിഡ്ജിൽ നിന്നുള്ള ദുർഗന്ധം ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു.
- തണുപ്പിൽ സൂക്ഷിക്കുക – അരി പാകം ചെയ്ത് ചൂട് കളഞ്ഞ് 2 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കണം. ഇത് ബാക്ടീരിയയുടെ വളർച്ച തടയുന്നു. മാത്രമല്ല ഇത്തരത്തിൽ ഫ്രഡ്‌ജിൽ 3-4 ദിവസം ഫ്രഷ് ആയി സൂക്ഷിക്കാൻ സാധിക്കും.
- ഫ്രീസ് – അതെ, പാകം ചെയ്‌ത അരി ഫ്രീസ് ചെയ്യാം. സിപ്‌ലോക്ക് ബാഗുകളിലോ ബോക്സുകളിലോ ഫ്രീസ് ചെയ്യാം. ഫ്രോസൺ റൈസ് എപ്പോൾ വേണമെങ്കിലും പുലാവോ, തൈര് ചോറോ, വറുത്ത ചോറോ പാകം ചെയ്യാൻ ഉപയോഗിക്കാം.
- വീണ്ടും ചൂടാക്കുക – പാകം ചെയ്‌ത അരി വീണ്ടും ചൂടാക്കുമ്പോൾ വീണ്ടും മൃദുവാക്കാൻ കുറച്ച് വെള്ളം ചേർക്കണം. മൈക്രോവേവ് അല്ലെങ്കിൽ പാൻ ഉപയോഗിച്ച് ചൂടാക്കാം. എന്നാൽ ഒന്നിൽ കൂടുതൽ തവണ ചൂടാക്കി ഉപയോഗിക്കരുത്.
---- facebook comment plugin here -----