Connect with us

Health

മുടി വളർച്ചയ്ക്ക് നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം...

പുറത്ത് പുരട്ടുന്നതിനേക്കാൾ നെല്ലിക്ക അകത്തേക്ക് കഴിക്കുമ്പോഴാണ് ഗുണങ്ങൾ ഏറുന്നതെന്ന് വിദഗ്ധർ പറയുന്നു.

Published

|

Last Updated

മുടി വളർച്ചക്കും ചർമ്മത്തിനുമൊക്കെ ഉത്തമനാണ് നെല്ലിക്ക എന്ന കാര്യം നമുക്കറിയാം. നിരവധി ഗുണങ്ങൾ അടങ്ങിയ നെല്ലിക്ക ഒരു ആന്റി ഓക്സിഡന്റ് കൂടിയാണ്.മുടിയുടെ നല്ല വളർച്ചയ്ക്കും കരുത്തിനും വിവിധതരത്തിൽ നെല്ലിക്ക ഉപയോഗിക്കാം. ഏതൊക്കെ രീതിയിലാണ് നെല്ലിക്ക മുടിക്കായി ഉപയോഗിക്കുന്നത് എന്ന്‌ നോക്കാം

  1. നെല്ലിക്ക ഹെയർ ഓയിൽ ആയി ഉപയോഗിക്കാം – നെല്ലിക്ക ഇട്ട് കാച്ചിയ എണ്ണ തലയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഈ എണ്ണ നിങ്ങളുടെ തലയിൽ മൃദുവായി മസാജ് ചെയ്യുകയും മുടിയിഴകളിൽ നന്നായി പിടിപ്പിക്കുകയും വേണം. ഇത് നിങ്ങളുടെ ശിരോ ചർമ്മത്തിലെ രക്തചക്രമണം പോഷിപ്പിക്കുന്നു. ഒരു മണിക്കൂറോ അതിൽ അധികം നേരമോ വെച്ച ശേഷം വേണം ഈ എണ്ണ കഴുകി കളയാൻ.
  2. നെല്ലിക്ക ജ്യൂസ് ആയി ഉപയോഗിക്കാം – പുറത്ത് പുരട്ടി കൊടുക്കുന്നതിനേക്കാൾ അകത്തേക്ക് എടുക്കുന്നതാണ് നല്ലതെന്ന് സൗന്ദര്യ സംരക്ഷണത്തിന്റെയും മുടിയുടെ വളർച്ചയുടെയും എല്ലാം കാര്യത്തിൽ വിദഗ്ധർ പറയാറുണ്ട്. നിങ്ങളുടെ മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ ഉയർന്ന വിറ്റാമിൻ സി കോളജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു. മുടിയുടെ ശക്തിയ്ക്കും വളർച്ചയ്ക്കും ഇത് പ്രധാനമാണ്.
  3. നെല്ലിക്ക ഹെയർ മാസ്ക് – വെള്ളത്തിലോ വെളിച്ചെണ്ണയിലോ നെല്ലിക്ക പൊടി ചാലിച്ച് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് ശേഷം കഴുകി കളഞ്ഞാൽ നിങ്ങളുടെ മുടിക്ക് നല്ല തിളക്കവും കരുത്തും ലഭിക്കും.
  4. നെല്ലിക്കപ്പൊടി താളിയായി ഉപയോഗിക്കാം – മുടി കഴുകി കളയുന്നതിന് നെല്ലിക്കപ്പൊടി ഉപയോഗിക്കുന്നതും നിങ്ങളുടെ മുടിയുടെ നല്ല വളർച്ചയ്ക്കും തിളക്കത്തിനും സഹായിക്കും.

പുറത്ത് പുരട്ടുന്നതിനേക്കാൾ നെല്ലിക്ക അകത്തേക്ക് കഴിക്കുമ്പോഴാണ് ഗുണങ്ങൾ ഏറുന്നതെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടുതന്നെ നെല്ലിക്ക പാക്കിടുന്നതോടൊപ്പം തന്നെ നെല്ലിക്ക ജ്യൂസോ ഒരു ദിവസം ഒരു നെല്ലിക്കയോ ഒക്കെ ശീലമാക്കാം.