Connect with us

Health

വിറ്റാമിൻ സി എങ്ങനെ ഉപയോഗിക്കാം...

കിഡ്നി സ്റ്റോൺ അസുഖബാധിതർ ഗർഭിണികൾ തുടങ്ങിയവർ വൈറ്റമിൻ സി ഉപയോഗിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

Published

|

Last Updated

രീരത്തിന് വളരെ പ്രധാനമായ വൈറ്റമിൻസുകളിൽ ഒന്നാണ് വൈറ്റമിൻ സി.സിട്രസ് പഴങ്ങളും മറ്റു പഴങ്ങളും പച്ചക്കറികളും എല്ലാം വൈറ്റമിൻ സിയുടെ മികച്ച കലവറയാണ്. ശരീരത്തിൻ്റെ വികാസത്തിനും ശരിയായ പ്രവർത്തനത്തിനും വിറ്റാമിൻ സി ആവശ്യമാണ്. രോഗപ്രതിരോധ പ്രവർത്തനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സപ്ലിമെൻ്റുകൾ കഴിക്കുന്നതിനുപകരം ഭക്ഷണത്തിൽ നിന്ന് വിറ്റാമിൻ സി ശരീരത്തിൽ എത്തിക്കാനാണ് മിക്ക ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ജലദോഷം തടയുന്നതിനും ചികിത്സിക്കുന്നതിനും ആളുകൾ സാധാരണയായി വിറ്റാമിൻ സി ഉപയോഗിക്കുന്നു. ഓട്ടിസം, സ്തനാർബുദം , ഹൃദ്രോഗം, മറ്റ് പല അവസ്ഥകൾക്കും ഇത് ഉപയോഗിക്കുന്നു , എന്നാൽ ഈ ഉപയോഗങ്ങളളുടെ ഗുണങ്ങൾ പലതും തെളിയിക്കപ്പെട്ടവയും അല്ല.  1930 ൽ ആൽബർട്ട് സെന്റ് ഗ്വോർഗി എന്ന ശാസ്ത്രജ്ഞനാണ് ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ സി കണ്ടെത്തിയത്.

സാധാരണയാളുകളിൽ 40 മില്ലിഗ്രാം ഗർഭിണികളിൽ 60 മില്ലിഗ്രാം,മുലയൂട്ടുന്ന അമ്മമാരിൽ 80 മില്ലിഗ്രാം കുട്ടികളിൽ 30-50 മില്ലിഗ്രാം കൗമാരപ്രായക്കാരിൽ 40 മില്ലിഗ്രാം എന്നിങ്ങനെയാണ് വൈറ്റമിൻ സി യുടെ ഉപയോഗത്തിന്റെ കണക്ക്.

ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ അധികമായി ശരീരത്തിൽ എത്തുന്നത് മൂത്രത്തിലൂടെ പുറംതള്ളപ്പെടും. എന്നിരുന്നാലും 2000 മില്ലിഗ്രാമിലധികം വിറ്റാമിൻ സി ഒന്നിച്ചുകഴിക്കുന്നത് വയറിളക്കം, ഛർദി എന്നിവയ്ക്ക് കാരണമായേക്കാം. ഇരുമ്പ് അമിതമായി അടിഞ്ഞുകൂടുന്ന രോഗാവസ്ഥയുള്ളവർ വിറ്റാമിൻ സി അമിതമായി സപ്ലിമെന്റ് രൂപത്തിൽ കഴിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കും.വൃക്കയിൽ ഓക്സലൈറ്റ് കല്ലുകൾ രൂപപ്പെടാനും വിറ്റാമിൻ സിയുടെ അധിക അളവ് കാരണമായേക്കാം. കിഡ്നി സ്റ്റോൺ അസുഖബാധിതർ ഗർഭിണികൾ തുടങ്ങിയവർ വൈറ്റമിൻ സി ഉപയോഗിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.

Latest