Connect with us

Business

വാട്‌സ്ആപ്പ് പേ എങ്ങനെ ഉപയോഗിക്കാം

പണം അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ് പേ.

Published

|

Last Updated

ന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ ഒന്നാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പ് എന്നതിനൊപ്പം തന്നെ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ആപ്പ് കൂടിയായി ഇന്ന് മാറിയിരിക്കുന്നു. ഇപ്പോള്‍ വാട്‌സ്ആപ്പ് ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാട്‌സ്ആപ്പ് പേ എന്നത്. 2020ല്‍ ആണ് വാട്‌സ്ആപ്പ് പേ എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ജിപേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകളെ പോലെ തന്നെ പണം അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ് പേ.

വാട്‌സ്ആപ്പ് പേയ്ക്ക് നിരവധി ആകര്‍ഷകമായ ഫീച്ചറുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. വാട്‌സ്ആപ്പ് പേയ്‌മെന്റ്‌സ് സെറ്റ് ചെയ്യാന്‍ വളരെ എളുപ്പാണ് ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യം, നിങ്ങളുടെ വാട്‌സ്ആപ്പ് തുറന്ന് മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയാണ്. തുടര്‍ന്ന് പേയ്മെന്റ്‌സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്ത് സെറ്റപ്പ് ഓപ്ഷന്‍ പൂര്‍ത്തിയാക്കുക. പിന്നീട് ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ ബേങ്ക് തിരഞ്ഞെടുത്ത് എസ്എംഎസ് വഴി ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കുക. പിന്നീട് ഇടപാടുകള്‍ ആരംഭിക്കാന്‍ നിങ്ങളുടെ യുപിഐ പിന്‍ സെറ്റ് ചെയ്യുക.

വാട്‌സ്ആപ്പ് വഴി കോണ്‍ടാക്റ്റുകളിലേക്ക് പണം അയയ്ക്കാനും എളുപ്പമാണ്. ഇതിനായി വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് പണം അയയ്ക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തിയുടെ ചാറ്റ് തുറക്കുകയാണ് ചെയ്യേണ്ടത്. തിരഞ്ഞെടുത്ത കോണ്‍ടാക്റ്റ് വാട്‌സ്ആപ്പ് പേയ്മെന്റ് ഓപ്ഷന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അയാളുടെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള മറ്റ് ആപ്പുകളിലുള്ള യുപിഐ ഐഡിയിലേക്ക് നിങ്ങള്‍ക്ക് പണം അയക്കുകയോ അയാളെ വാട്‌സ്ആപ്പ് പേ ഉപയോഗിക്കാന്‍ ക്ഷണിക്കുകയോ ചെയ്യാം. പണം അയക്കേണ്ട വ്യക്തി ഇതിനകം വാട്‌സ്ആപ്പ് പേ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ‘പേയ്മെന്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തതിനുശേഷം തുക തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഒരു നോട്ട് ചേര്‍ക്കുകയും തുടര്‍ന്ന് ‘നെക്സ്റ്റ്’ ഓപ്ഷനിലും ‘സെന്റ് പേയ്മെന്റ്’ എന്നതിലും ടാപ്പ് ചെയ്ത് പണം അയക്കാം. നിങ്ങള്‍ തിരഞ്ഞെടുത്ത പോര്‍ട്ട് യുപിഐ പിന്‍ വാട്‌സ്ആപ്പ് ചോദിക്കും. പണം അയയ്ക്കുന്നതിന് നിങ്ങളുടെ പിന്‍ നല്‍കി നെക്സ്റ്റ് തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

വാട്‌സ്ആപ്പില്‍ നിന്ന് തന്നെ നിങ്ങളുടെ ബേങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനുള്ള സംവിധാനവും വാട്‌സ്ആപ്പ് പേയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്. അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍, വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്ന ത്രീ-ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ ബേങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാന്‍ ‘പേയ്മെന്റ്‌സ്’ തിരഞ്ഞെടുത്ത് താഴേക്ക് സൈ്വപ്പ് ചെയ്യുക. ഇതില്‍ വ്യൂ അക്കൗണ്ട് ബാലന്‍സ് എന്ന ഓപ്ഷന്‍ കാണാം. ഇത് ടാപ്പ് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് അറിയാനായി പിന്‍ നല്‍കുക. പണം അയയ്ക്കുമ്പോള്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനുള്ള സംവിധാനവും വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. അതിനായി നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത് പേയ്മെന്റ് ഓപ്ഷനില്‍ ടാപ്പുചെയ്യുക, അത് നിങ്ങളുടെ ബേങ്ക് വിശദാംശങ്ങള്‍ കാണിക്കും. ബേങ്ക് ഐഡിയില്‍ ക്ലിക്ക് ചെയ്ത് ‘ വ്യൂ അക്കൗണ്ട് ബാലന്‍സ്’ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ബാലന്‍സ് പരിശോധിക്കാന്‍ നിങ്ങളുടെ പിന്‍ നല്‍കുക. തുടര്‍ന്ന് ബാലന്‍സ് അറിയാന്‍ കഴിയും.

 

 

Latest