Connect with us

From the print

ഹൃദ്യം പദ്ധതി: 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Published

|

Last Updated

തിരുവനന്തപുരം | ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സക്കായി ആകെ 24,222 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്.

അതില്‍ 15,686 പേര്‍ ഒരു വയസ്സിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 8,000 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ഹൃദയ വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സിക്കാനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും ഗുണനിലവാരം ഉയര്‍ത്തി. 12 ആശുപത്രികളെ നിലവാരത്തിലേക്ക് ഉയര്‍ത്തിയതായും മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരം ലഭിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി വെന്റിലേറ്റര്‍, ഐ സി യു ആംബുലന്‍സ് സേവനവും നല്‍കി വരുന്നുണ്ട്. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ്് വരെയുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി തുടര്‍ചികിത്സ ഉറപ്പാക്കി വരുന്നു.