Techno
യു 24 പ്രോയുമായി എച്ച് ടി സി വീണ്ടും വരുന്നു
സംസംഗ് അടക്കമുള്ള കമ്പനികള്‍ താരതമ്യേന വില കുറഞ്ഞ ജനപ്രിയ മോഡലുകള്‍ അവതരിപ്പിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ ഈ തായ് വാന്‍ കമ്പനി പിന്‍വാങ്ങുകയായിരുന്നു.
ഒരു കാലത്ത് ആന്‍ഡ്രോയ്‌ഡ് ഫോണ്‍ വിപണിയില്‍ കരുത്തരായിരുന്നു എച്ച്ടിസി. വളരെ മനോഹരവും കനം കുറഞ്ഞതുമായ മോഡലുകള്‍ക്ക് വില അല്‍പം കൂടുതലായിരുന്നെങ്കിലും ആന്‍ഡ്രോയിഡ് ഫോണ്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍റ് തന്നെയായിരുന്നു എച്ച്.ടി.സി. എന്നാല്‍ സംസംഗ് അടക്കമുള്ള കമ്പനികള്‍ താരതമ്യേന വില കുറഞ്ഞ ജനപ്രിയ മോഡലുകള്‍ അവതരിപ്പിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ ഈ തായ് വാന്‍ കമ്പനി പിന്‍വാങ്ങുകയായിരുന്നു.
എന്നാല്‍ നീണ്ട ഒരിടവേളയ്ക്ക് ശേഷം എച്ച്‌ടിസി ശക്തമായി തിരിച്ചുവരികയാണ്. പുതിയ ഫോണിന്‍റെ ലോഞ്ചിംഗ് ജൂണ്‍ മാസത്തില്‍ തായ് വാനില്‍ നടക്കുമെന്ന് എച്ച്‌ടിസിയുടെ ഫെയ്സ് ബുക്ക് പേജ് പറയുന്നു. പുതിയ മോഡലിന്‍റെ ചിത്രവും ഇതോടൊന്നിച്ച് പങ്കുവെച്ചതായി കാണാം. ഇന്ത്യയിൽ ഇത് ജൂലൈ ഒന്നിനാകും അവതരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
എച്ച്‌ടിസി യു24 പ്രോ എന്നാണ് പുതിയ മോഡലിന്‍റെ പേര്. സ്‌നാപ്‌ഡ്രാഗണ്‍ 7 ജനറേഷന്‍ 3 ചിപ്‌സെറ്റില്‍ ആന്‍ഡ്രോയ്‌ഡ് 8 GB, 12GB എന്നീ ജിബി റാമുകളില്‍ യു 24 ലഭ്യമാകും. ഇന്ത്യന്‍ വിപണിയില്‍ ഇതിന്‍റ ഏകദേശ വില 24,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാര്‍ക്കറ്റിംഗ് വിദഗ്ദ്ധർ പറയുന്നു.
പ്രത്യേകതകൾ:
- 6.8 ഇഞ്ച് വലുപ്പം
- Qualcomm SM7450-AB സ്നാപ്ഡ്രാഗൺ 7 Gen 2 (4 nm) പ്രൊസസര്‍
- 8GB / 12GB റാമുകള്‍
- സംഭരണ ശേഷി : 256 GB
- ഫ്രണ്ട് ക്യാമറ : 32 MP, f/2.0, , 1/2.8″, 0.8 HDR 1080p@30fps
- പ്രൈമറി ക്യാമറ: 200 MP, f/1.7, , PDAF, OIS 8