Connect with us

heavy wind

കോതമംഗലത്ത് കനത്ത കാറ്റില്‍ വന്‍നാശനഷ്ടം

മരങ്ങള്‍ വീണ് വീടുകള്‍ ഭാഗീകമായി തകര്‍ന്നു; ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു- ഓടുന്ന ബസിന് മുകളിലേക്കും മരം വീണു

Published

|

Last Updated

എറണാകുളം | കോതമംഗലത്ത് അപ്രതീക്ഷിതമായുണ്ടായ കനത്ത കാറ്റില്‍ വന്‍നാശനഷ്ടം. ഇന്ന് രാവിലെ 11 മണിയോടെയാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് മുനിസിപാലിറ്റിയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. കനത്ത മഴയെ തുടര്‍ന്നുള്ള പത്ത് മിനുട്ട്് മാത്രമാണ് നീണ്ടുനിന്നത്.
മരം വീണ് മുനിസിപാലിറ്റിയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് മരം വീണു. എന്നാല്‍ ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

20 ഓളം വീടുകള്‍ക്ക് മരം വീണ് ഭാഗീകമായി തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റുകള്‍ കൂട്ടമായി നിലംപൊത്തി വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. മരണങ്ങള്‍ വെട്ടിമാറ്റിയും ഇലക്ട്രിക് പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അഗ്നിശമന വിഭാഗമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

 

 

Latest