Connect with us

Techno

ഐഫോണ്‍ 14 മോഡലിന് വന്‍ വിലക്കിഴിവ്

ഉപഭോക്താക്കള്‍ക്ക് മൊത്തം 16,901 രൂപ കിഴിവ് ലഭിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിള്‍ ഐഫോണ്‍ 14ന് വന്‍ വിലക്കിഴിവ് നല്‍കുന്നതായി റിപ്പോര്‍ട്ട്. പുതിയ തലമുറ ഐഫോണ്‍ അവതരണത്തിന് മുമ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 14 മോഡലിന് ആകര്‍ഷകമായ വിലക്കിഴിവാണ് ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ നല്‍കുന്നത്. ഐഫോണ്‍ 14യുടെ ചുവപ്പ് നിറത്തിലുള്ള വേരിയന്റാണ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. ഐഫോണ്‍ 14യുടെ റെഡ് കളര്‍ വേരിയന്റ് 79,900 രൂപയായിരുന്നു വില. ഇപ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ 66,999 രൂപയ്ക്ക് ലഭ്യമാണ്.

എച്ച്ഡിഎഫ്സി ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4,000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 62,999 രൂപയായി കുറയും. ഇത് കണക്കിലെടുത്ത്, ഉപഭോക്താക്കള്‍ക്ക് മൊത്തം 16,901 രൂപ കിഴിവ് ലഭിക്കുന്നു. ഐഫോണ്‍ 13 നിലവില്‍ 56,999 രൂപ മുതലുള്ള വിലയിലാണ് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ ഡിവൈസും ഐഫോണ്‍ 14 മോഡലിന് സമാനമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. എച്ച്ഡിഎഫ്സി ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 54,999 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം.

 

 

 

---- facebook comment plugin here -----

Latest