Connect with us

Idukki

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം ഡി എം എ യും പിടിച്ചെടുത്തു

എറണാകുളം സ്വദേശികളായ നാല് യുവാക്കള്‍ കസ്റ്റഡിയില്‍.

Published

|

Last Updated

ഇടുക്കി | ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. പൂപ്പാറ ചെമ്പാലയില്‍ വീട്ടില്‍ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു. ഹാഷിഷ് ഓയില്‍ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിലായാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്.

വീടിനുള്ളില്‍ നിന്ന് എം ഡി എം എ യും കണ്ടെടുത്തു. മൊബൈല്‍ ചാര്‍ജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്.

സംഭവത്തില്‍ എറണാകുളം സ്വദേശികളായ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വീട് വാടകയ്‌ക്കെടുത്ത് നാല് ദിവസം മുമ്പാണ് ഇവര്‍ ഇവിടെ എത്തിയത്. ആട് ഫാം തുടങ്ങുന്നതിനാണ് വന്നതെന്നായിരുന്നു നാട്ടുകാരോട് ഇവര്‍ പറഞ്ഞിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നര്‍കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.

 

Latest