National
കാണ്‍പൂരില്‍ വന്‍ തീപിടിത്തം; 500 കടകള്‍ കത്തിനശിച്ചു
ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ലക്‌നോ| കാണ്‍പൂരിലെ ബന്‍സ്മണ്ടിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ 500 കടകള്‍ കത്തിനശിച്ചു. എട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല. തീ അണയ്ക്കാന്‍ 16 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാണ്‍പൂരിലെ ബന്‍സ്മണ്ടിയിലെ ഹംരാജ് മാര്‍ക്കറ്റിന് സമീപമുള്ള എആര്‍ ടവറിലാണ് തീപിടിത്തമുണ്ടായത്. തീ മസൂദ് കോംപ്ലക്സിനുള്ളിലെ സമീപത്തെ കെട്ടിടങ്ങളിലേക്കും പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ 3-4 മണിക്കൂര്‍ കൂടി വേണ്ടിവരുമെന്ന് കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.
തീ അണയ്ക്കാന്‍ കമ്മീഷണറേറ്റ് പൊലീസ് ലക്‌നോ, ഉന്നാവോ, കാണ്‍പൂര്‍ ദേഹത്, ആര്‍മി എന്നിവിടങ്ങളിലെ ഫയര്‍ എഞ്ചിനുകളെ കൂടി വിളിച്ചിട്ടുണ്ടെന്ന് യുപി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയ് കുമാര്‍ പറഞ്ഞു.