Connect with us

Kerala

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ തീപിടിത്തം;3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

|

Last Updated

പാലക്കാട്|മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ തീപിടിത്തം. ഇതേതുടര്‍ന്ന് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ഇന്നലെ രാത്രിയാണ് അഗ്‌നിബാധയുണ്ടായത്. കണ്ടമംഗലം അരിയൂര്‍ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കനത്ത ചൂട് പ്രതിരോധിക്കാന്‍ കോഴിക്കൂടിന്റെ തകരഷീറ്റിന് താഴെ തെങ്ങോലയും കവുങ്ങിന്‍പട്ടയും ഉപയോഗിച്ച് സീലിങ് അടച്ചിരുന്നു. വയറിങ് സംവിധാനം കത്തിയപ്പോള്‍ സീലിങ്ങിലുള്ള തെങ്ങോലയും കവുങ്ങിന്‍ പട്ടയും കത്തുകയായിരുന്നു. രാത്രിയായിരുന്നതിനാല്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല.

കോഴിക്കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് പ്രദേശത്തുള്ളവര്‍ എത്തി. ഉടന്‍ തന്നെ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. അഗ്‌നിശമനസേന യൂണിറ്റ് ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

 

 

 

Latest