Kerala
പാലക്കാട്ട് ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപ്പിടിത്തം
ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു

പാലക്കാട് | പാലക്കാട് കല്ലടിക്കോട് ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. ഉച്ചക്ക് മൂന്നോടെയുണ്ടായ തീപ്പിടിത്തം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. കടയുടെ മുന്‍വശത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാ യൂനിറ്റ് തീയണക്കല്‍ ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.
ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. പിന്നാലെ ഇരുനിലയിലും പടര്‍ന്നു. പുകയും തീയും കണ്ട് രക്ഷപ്പെട്ടതിനാല്‍ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
---- facebook comment plugin here -----