Kerala
കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണ വേട്ട
കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി.
കോഴിക്കോട് / കൊച്ചി | നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളായി വന്‍ സ്വര്‍ണ വേട്ട. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
നെടുമ്പാശേരിയില്‍ രണ്ട് യാത്രക്കാരില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണവും ഒരു വിദേശിയില്‍ നിന്നും 472 ഗ്രാം സ്വര്‍ണവും പിടിച്ചു.
അതേ സമയം പേഴ്‌സിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച വിദേശിയും നെടുമ്പാശേരിയില്‍ പിടിയിലായി. ജപ്പാന്‍ സ്വദേശി ഷിക്കാമ ടാക്കിയോയാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നുമെത്തിയ ഇയാള്‍ ഗ്രീന്‍ചാനലിലൂടെ കടക്കാന്‍ ശ്രമച്ചു . സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഏഴ് ബിസ്‌കറ്റുകളുടെ രൂപത്തിലുള്ള 472 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.