oil field
കുവൈത്തില്‍ വന്‍ എണ്ണ ശേഖരം കണ്ടെത്തി
കുവൈത്തിലെ എണ്ണ മേഖലയില്‍ അതിവിപുലമായ അവസരങ്ങള്‍ തുറന്നിടുമെന്നും അല്‍ സൗദ് പറഞ്ഞു.
കുവൈത്ത് സിറ്റി | കുവൈത്തിലെ ഫൈലക്ക ദ്വീപിന് കിഴക്കുള്ള അല്‍ നുഖാത്ത തീരത്തോട് ചേര്‍ന്നുള്ള പാടത്ത് വന്‍ എണ്ണശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സി ഇ ഒ ശൈഖ് നവാഫ് അല്‍ സൗദ് അറിയിച്ചു.
ലൈറ്റ് ഓയിലും ഗ്യാസും അടങ്ങിയ ഹെഡ്രോ കാര്‍ബണ്‍ സ്രോതസുകള്‍ ഉള്‍പ്പെടെ മൊത്തം 3.2 ബില്യണ്‍ ബാരല്‍ ഇന്ധന ശേഖരം ഇവിടെയുണ്ടെന്നാണ് കണക്ക് കൂട്ടല്‍. ഇത് കുവൈത്തിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള മുഴുവന്‍ ഉത്പാദനത്തിന് തുല്യമാണ്. 15,000അടിയിലധികം താഴ്ചയിലാണ് എണ്ണപ്പാടം കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ കണ്ടു പിടിത്തം അല്‍ ദൗറ എണ്ണപ്പാടത്തെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കുവൈത്തിലെ എണ്ണ മേഖലയില്‍ അതിവിപുലമായ അവസരങ്ങള്‍ തുറന്നിടുമെന്നും അല്‍ സൗദ് പറഞ്ഞു.
കുവൈത്തിന്റെ വികസനമേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകുന്ന പുതിയ എണ്ണനിക്ഷേപം കണ്ടെത്തുന്നതിന്ന് വേണ്ടി പ്രവര്‍ത്തിച്ചവരെയും പെട്രോളിയം മന്ത്രിയെയും കുവൈത്ത് അമീര്‍ ശൈഖ് മിഷ്ല്‍ അല്‍ അഹ്മദ് അസ്സബാഹ് പ്രത്യേകം പ്രശംസിച്ചു.