Connect with us

indore od1

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ഓസീസിന് 400 റണ്‍സ് വിജയലക്ഷ്യം

ഓപണര്‍ ശുബ്മാന്‍ ഗില്ലും (104) ശ്രേയസ് അയ്യരും (105) സെഞ്ചുറി നേടി.

Published

|

Last Updated

ഇന്‍ഡോര്‍ | ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. 400 റണ്‍സ് ആണ് ഓസീസിന്റെ വിജയലക്ഷ്യം.

ഓപണര്‍ ശുബ്മാന്‍ ഗില്ലും (104) ശ്രേയസ് അയ്യരും (105) സെഞ്ചുറി നേടി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലും (52) സൂര്യകുമാര്‍ യാദവും (72*) അര്‍ധ സെഞ്ചുറിയും നേടി. 37 ബോളില്‍ നിന്നാണ് സൂര്യകുമാര്‍ 72 റണ്‍സെടുത്തത്.

ഓസീസ് ബോളിംഗ് നിരയില്‍ കാമറൂണ്‍ ഗ്രീന്‍ രണ്ടും ജോഷ് ഹാസില്‍വുഡ്, സീന്‍ അബോട്ട്, ആദം സാംപ എന്നിവര്‍ ഒന്നുവീതവും വിക്കറ്റ് വീഴ്ത്തി.

Latest