Connect with us

National

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മാനുഷികമായ പിഴവ്

പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ട്.

തമിഴ്നാട്ടിലെ കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മേജര്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് സായുധ സേനാംഗങ്ങളും മരിച്ചിരുന്നു. 2021 ഡിസംബര്‍ എട്ടി ന് എംഐ 7 വി 5 ഹെലികോപ്റ്റര്‍ അപകടത്തിലാണ് ബിപിന്‍ റാവത്ത് മരിച്ചത്. ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 33-ാമത്തെ അപകടമായാണ് ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന്റെ ഡാറ്റയില്‍ വിമാനത്തെ ‘Mi17’ എന്നും തീയതി ‘08.12.2021’ എന്നുമാണ് പരാമര്‍ശിച്ചക്കുന്നത്. അപകടത്തിന് കാരണം ‘HE(A)’ അഥവാ ‘Hum-an Error (aircrew)’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡിഫന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പതിമൂന്നാം പ്രതിരോധ പദ്ധതി കാലയളവില്‍ 2021-22ല്‍ ഒമ്പത് വിമാനാപകടങ്ങളാണ് ഉണ്ടായത്. 2018-19ല്‍ 11 അപകടങ്ങളും ഉണ്ടായി. ഇതോടെ മൊത്തം അപകടങ്ങളുടെ എണ്ണം 34 ആയി. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പങ്കുവെയ്ക്കുന്നത്.

 

Latest